രാരീരം
രാരിരാരോ രാരിരാരോ
രാരിരാരോ രാരിരാരോ;
മുത്തേ അമ്മതന്‍ മുത്തേ, മുത്തഴകേ
പൊന്നേ അമ്മതന്‍ പൊന്നെ, പോന്നഴകേ;
മുത്തമിടും ചുണ്ടില്‍ തേനൂറും മുത്തേ
മുത്തഴകേ പൊന്നിന്‍ മുത്തഴകേ.
തേനൂറും ചുണ്ടിലെ പുഞ്ചിരിമുത്തങ്ങള്‍
ആദ്യം നുകരുവതി അമ്മയല്ലേ;
പാടിയുറക്കീടും രാരീരം പാട്ട്
അമ്മയില്‍ നിന്നല്ലേ ആദ്യം ശ്രവിച്ചതും;
മാറിലെ ചൂടേറ്റ് മയങ്ങുബോളുണ്ണിയുടെ
മാനസം കാണുന്നതുമി അമ്മയല്ലേ.
രാരിരാരോ രാരിരാരോ
രാരിരാരോ രാരിരാരോ;
ഉണരുബോളുണ്ണിക്ക് കരയതെയമ്മിഞ്ഞ
കാലേ തരുന്നതുമിയമ്മയല്ലേ;
ചെമ്മാനം ത്രസിച്ചീടും കവിള്‍തടത്തില്‍
ആദ്യം നുള്ളി രസിപ്പതി അമ്മയല്ലേ;
മധുര നൊമ്പര മുണര്‍ത്തുമാ ലാളന
പൊക്കിള്‍ കൊടിയിലൂടെ പകര്‍ന്നതല്ലേ.
രാരിരാരോ രാരിരാരോ
രാരിരാരോ രാരിരാരോ.
ആന്‍റണി പുത്തന്‍വീട്ടില്‍

Comments
Post a Comment