Posts

കള്ള കുറുക്കന്‍

Image
M:  എടി മിടുക്കി മിടു മിടുക്കി         കുടുകുട ചിരിക്കണ കടുംമിടുക്കി;        പടപട പിടിക്കാതെ വരു മിടുക്കി         ഇടംവലം കരതലം പിടിമിടുക്കി. F:  ഏയ്‌, കുറുക്കാ കള്ളകുറുക്കാ       കലപില കൂടാതെ വിടുകുറുക്കാ;       ഉടനടി കൈ പിടിക്കാന്‍ തിടുക്കമായോ       ഇപ്പൊ; മടികൂടാതുടനെ നീ പോ മിടുക്ക. M:  കടുകിട തണലില്ല നടവഴിയില്‍         ഞൊടിയിട വാടും മൃദുലമേനി        മഞ്ഞുപോലുരുകി തീരുംമുബേ        മറക്കുടയായ്  ഞാന്‍ കൂടെ വരാം. F:  ഇടതടവില്ലാ  നടപടിയാല്‍        പണമിടയില്ലാ പുടവചിന്ത       പടികടന്നിട പാട് നടത്തീടുകില്‍       പെടുന്നനെ തിരുനടെ കൈപിടിക്കം.                                                         ...

ഇരുകാലി പാമ്പ്

Image
ഓണംകേറാ മൂലയിലുള്ളോരു  മുഴുകുടിയന്‍  പാമ്പായി നിലത്തിഴഞ്ഞു നിരങ്ങണ കണ്ടോ; നടന്നാല്‍ കാലിടറും കുഞ്ഞിപൈതലെ-പോല്‍  കിടന്നാല്‍ ഇഴഞ്ഞുപോകും നാഗരാജനെ-പോല്‍. വായിലലബിന്‍  സരസ്വതിചൊല്ലി നിരങ്ങും നേരം  വര്‍ഗ്ഗസ്നേഹി  എന്നൊരുവന്‍ കാലില്‍ ചുറ്റി; ഉപബോധത്താലവനെ  വാരിപുണരും നേരം ആവേശത്താലൊരുമ്മകൊടുത്തു നാഗചങ്ങാതി. ദംശനത്താല്‍  ചലനമറ്റ ദേഹം കണ്ടവര്‍  പതിവു ശീലമെന്നുകരുതി  മൌനം ദീക്ഷിച്ചു; ബോധമില്ലാ കിടപ്പു കണ്ടു കുടുംബക്കാരും കഥയറിയാ കലിപൂണ്ട് നടയടച്ചു. മൂട്ടിലുള്ളതൂറ്റിയെടുത്ത് കൈവിറ മാറ്റാന്‍ വെളുപ്പിനേറ്റു മോന്താറുള്ള താന്തോന്നിയുടെ  അന്ത്യ ശ്വസം നിലച്ചുപോയ കോലം കണ്ടിട്ടും  പരിഭേവനത്തിനവകാശികളന്യരേപോലെ.                                                                                                 ...

ഭിക്ഷാടനം

Image
ആഴക്കരിയുടെ  അന്നപാത്രമിത് ആരുടെ മുന്നിലും നീട്ടീടുന്നു അരവയര്‍ തുടികൊട്ടി, അമ്മാനശ്രുതിമീട്ടി ആയിരം വാതില്‍ക്കല്‍ മുട്ടിയാലും  അരുണ്ടടിയനൊരഭയമേകാന്‍  അരുണ്ടടിയനൊരന്തിയേകാന്‍. നടുനിവരാതെ  നാട്ടംതിരിഞ്ഞിട്ടും  അത്താണിയില്ലാതമഴ്ന്നിരിന്നിട്ടും  അരിമ കിടാങ്ങള്‍ക്ക് പിന്തുണയായ് മുഴുനീളെ ഭാരം വഹിച്ചതല്ലേ; ഇന്ന്  പുകയുന്ന കൊള്ളിയായ് പുറംതള്ളുമ്പോഴും എന്‍ കരള്‍ പുകയുന്നതറിയുന്നതാര്. അവഹേളനത്തിന്‍  കാരിരുംബാണി  ചുട്ടു പഴുപ്പിച്ചിന്നു  കരളില്‍ തറച്ചവരേ കൈവിട്ടു പൊയൊരാ കാലമോര്‍ത്തിന്ന്‍ കണ്ണീര്‍ വാരി പുണരുമ്പോഴും അന്യ വിഴുപ്പിന്നും പേറുമീഭാണ്ടാത്തെ അറിയില്ലെന്നരിമകള്‍  പറഞ്ഞീടുമോ.                                                                                             ആന്‍റണി  പുത്തന്‍വീട്ടില്‍

കിളിപ്പാട്ട്

Image
ഇന്നലെ കണ്ടൊരു സ്വപ്നം രാവിലെ  കൂകി പാടും കാക്കക്കുയിലേ; ദൂരെ ചില്ലയില്‍ തനിച്ചിരിക്കും  ഇണയത് കേട്ടപ്പോള്‍ ചിറകു വിടര്‍ത്തി. കറുകപുല്‍ മെത്തയില്‍ മയങ്ങും നേരത്തോ  നിദ്രണ മില്ലാത്ത ഏകാന്ത ചിന്തയിലോ  നിയതംഭവിച്ചിടും ദ്രിശ്യവിഷ്കാരമാം നീ കണ്ട സ്വപ്നം വെളുപ്പാന്‍ കാലത്തോ?;. വര്‍ണ്ണപ്പകിട്ടെറും  ശ്രിഗാര രംഗമോ  വിധുര വദനത്തില്‍ വിഷാദ രംഗമോ  ഇണക്കിളി നീ കണ്ട സ്വപ്നത്തിലേതാണ് പ്രിയമന: മുണര്‍ത്തിയ ചേതോവികാരം.                                                                                                           ആന്‍റണി  പുത്തന്‍വീട്ടില്‍

പുന:പ്രേമസംഗമം

Image
മലര്‍വാടി പൂക്കുന്നകാലം പൂ മധുരം വിളയുന്നകാലം  ദേവീ ഞാനും വരുന്നു  ശ്രീദേവീ ഞാനും വരുന്നു  ഈ വസന്തോത്സവ തിരുനടയില്‍  നിന്‍ മധുപ്രസാദം വാങ്ങാന്‍. നാടാറുമാസ തീര്‍ത്ഥാടനങ്ങള്‍  കാടാറുമാസ കാരാഗ്രഹമായ് കഥയിതറിയാതെ ദേവി  നീയെന്നെ  കൌശലക്കാരനായ് കണ്ടതെന്തേ ?. പുണ്ണ്യഹം തളിച്ചു  ശുദ്ധിവരുത്തി  പുതുമലര്‍  പൂജയ്ക്കൊരുക്കിവച്ചു ശയനപ്രദക്ഷിണ പ്രീതി വരുത്തി  ദേവീ ഞാന്‍ സര്‍വ്വതും നിന്നിലര്‍പ്പിക്കാം. മോഹങ്ങള്‍ കൊഴിഞ്ഞോരാകാലം കഥയറിയാതെ വീണ്ടും നാമ്പിടുമ്പോള്‍ സ്നേഹ സ്വരൂപിണി ദേവീ,  നീ കനിയണേ ഈ ജീവിത പൂജ തുടര്‍ന്നീടുവാന്‍.                                                                                                      ആന്‍റണി  പുത്തന്‍വീട്ടില്‍

രാരീരം

Image
രാരിരാരോ  രാരിരാരോ രാരിരാരോ  രാരിരാരോ; മുത്തേ അമ്മതന്‍ മുത്തേ, മുത്തഴകേ പൊന്നേ അമ്മതന്‍ പൊന്നെ, പോന്നഴകേ; മുത്തമിടും ചുണ്ടില്‍ തേനൂറും മുത്തേ മുത്തഴകേ പൊന്നിന്‍ മുത്തഴകേ. തേനൂറും ചുണ്ടിലെ പുഞ്ചിരിമുത്തങ്ങള്‍  ആദ്യം നുകരുവതി അമ്മയല്ലേ; പാടിയുറക്കീടും രാരീരം പാട്ട് അമ്മയില്‍ നിന്നല്ലേ ആദ്യം ശ്രവിച്ചതും; മാറിലെ ചൂടേറ്റ് മയങ്ങുബോളുണ്ണിയുടെ മാനസം കാണുന്നതുമി  അമ്മയല്ലേ. രാരിരാരോ  രാരിരാരോ രാരിരാരോ  രാരിരാരോ; ഉണരുബോളുണ്ണിക്ക്  കരയതെയമ്മിഞ്ഞ കാലേ തരുന്നതുമിയമ്മയല്ലേ; ചെമ്മാനം ത്രസിച്ചീടും  കവിള്‍തടത്തില്‍ ആദ്യം നുള്ളി രസിപ്പതി  അമ്മയല്ലേ; മധുര നൊമ്പര മുണര്‍ത്തുമാ ലാളന പൊക്കിള്‍ കൊടിയിലൂടെ പകര്‍ന്നതല്ലേ. രാരിരാരോ  രാരിരാരോ രാരിരാരോ  രാരിരാരോ.                                                                                       ...

covid - 19 കോവിഡ് -19

Image
കല്പിതമാം  കനകരഥത്തില്‍  സ്വര്‍ഗം  തേടിയിറങ്ങുനവരേ; ദിശ മറന്നു നിങ്ങള്‍ ചരിപ്പത് വിനാശത്തിന്‍  പാതയിലല്ലോ കാലാന്തരേ, കലുഷിത മാനസ്സര്‍ അന്ധകാര  വേദിയിലിറങ്ങി; അനീതിയുടെ വേഷമണിഞ്ഞു  അഴിമതിയക്ക്രമമരങ്ങേറി. പലനാളീശന്‍ ക്ഷമാശീലനായ്  രക്ഷാകരമാം  ചിന്തയുണര്‍ത്തി; കനിവാര്‍ന്നവരെ  പ്രബുദ്ധരാപ്പാന്‍  ഉരുവിട്ട സൂക്തങ്ങള്‍ കൈവിട്ടു വീണ്ടും. അന്ത്യശാസന  ലക്ഷണമായി  ആക്രോശത്തിന്‍  കൊടുംങ്കാറ്റലറി; കോപം പൂണ്ടത് പ്രളയമായി; ഉള്‍കൊണ്ടില്ല;  കഠിനഹൃദയര്‍. ഇനിയുമെതിരെ പോകുന്നവരില്‍  രോക്ഷാകുലനാം ദൈവം നിനച്ചു; അടിച്ചമര്‍ത്താന്‍ പടച്ചതാവാം അന്തകനായൊരു  കോവിഡിനെ. ഗ്രഹിച്ചു കൊള്‍ക ജനമേയിവിടെ അന്ത്യഫലങ്ങള്‍ കൊയ്യാറായി; കളയും പതിരും പറിച്ചുമാറ്റും നല്‍വിത്ത് വീണ്ടും ശേഖരിക്കും.                                                                           ...