കിളിപ്പാട്ട്




ഇന്നലെ കണ്ടൊരു സ്വപ്നം രാവിലെ 
കൂകി പാടും കാക്കക്കുയിലേ;
ദൂരെ ചില്ലയില്‍ തനിച്ചിരിക്കും 
ഇണയത് കേട്ടപ്പോള്‍ ചിറകു വിടര്‍ത്തി.

കറുകപുല്‍ മെത്തയില്‍ മയങ്ങും നേരത്തോ 
നിദ്രണ മില്ലാത്ത ഏകാന്ത ചിന്തയിലോ 
നിയതംഭവിച്ചിടും ദ്രിശ്യവിഷ്കാരമാം
നീ കണ്ട സ്വപ്നം വെളുപ്പാന്‍ കാലത്തോ?;.

വര്‍ണ്ണപ്പകിട്ടെറും  ശ്രിഗാര രംഗമോ 
വിധുര വദനത്തില്‍ വിഷാദ രംഗമോ 
ഇണക്കിളി നീ കണ്ട സ്വപ്നത്തിലേതാണ്
പ്രിയമന: മുണര്‍ത്തിയ ചേതോവികാരം.

                                                                                                          ആന്‍റണി  പുത്തന്‍വീട്ടില്‍



Comments

Post a Comment