കള്ള കുറുക്കന്
M: എടി മിടുക്കി മിടു മിടുക്കി കുടുകുട ചിരിക്കണ കടുംമിടുക്കി; പടപട പിടിക്കാതെ വരു മിടുക്കി ഇടംവലം കരതലം പിടിമിടുക്കി. F: ഏയ്, കുറുക്കാ കള്ളകുറുക്കാ കലപില കൂടാതെ വിടുകുറുക്കാ; ഉടനടി കൈ പിടിക്കാന്‍ തിടുക്കമായോ ഇപ്പൊ; മടികൂടാതുടനെ നീ പോ മിടുക്ക. M: കടുകിട തണലില്ല നടവഴിയില്‍ ഞൊടിയിട വാടും മൃദുലമേനി മഞ്ഞുപോലുരുകി തീരുംമുബേ മറക്കുടയായ് ഞാന്‍ കൂടെ വരാം. F: ഇടതടവില്ലാ നടപടിയാല്‍ പണമിടയില്ലാ പുടവചിന്ത പടികടന്നിട പാട് നടത്തീടുകില്‍ പെടുന്നനെ തിരുനടെ കൈപിടിക്കം. ...