പുന:പ്രേമസംഗമം
മലര്‍വാടി പൂക്കുന്നകാലം
പൂ മധുരം വിളയുന്നകാലം
ദേവീ ഞാനും വരുന്നു
ശ്രീദേവീ ഞാനും വരുന്നു
ഈ വസന്തോത്സവ തിരുനടയില്‍
നിന് മധുപ്രസാദം വാങ്ങാന്‍.
നാടാറുമാസ തീര്‍ത്ഥാടനങ്ങള്‍
കാടാറുമാസ കാരാഗ്രഹമായ്
കഥയിതറിയാതെ ദേവി നീയെന്നെ
കൌശലക്കാരനായ് കണ്ടതെന്തേ ?.
പുണ്ണ്യഹം തളിച്ചു ശുദ്ധിവരുത്തി
പുതുമലര്‍ പൂജയ്ക്കൊരുക്കിവച്ചു
ശയനപ്രദക്ഷിണ പ്രീതി വരുത്തി
ദേവീ ഞാന്‍ സര്‍വ്വതും നിന്നിലര്‍പ്പിക്കാം.
മോഹങ്ങള്‍ കൊഴിഞ്ഞോരാകാലം
കഥയറിയാതെ വീണ്ടും നാമ്പിടുമ്പോള്‍
സ്നേഹ സ്വരൂപിണി ദേവീ, നീ കനിയണേ
ഈ ജീവിത പൂജ തുടര്‍ന്നീടുവാന്‍.

😍💓
ReplyDeletethankz
Delete👍😚
ReplyDeletethankz
Delete