ഭിക്ഷാടനം
ആഴക്കരിയുടെ അന്നപാത്രമിത്
ആരുടെ മുന്നിലും നീട്ടീടുന്നു
അരവയര്‍ തുടികൊട്ടി, അമ്മാനശ്രുതിമീട്ടി
ആയിരം വാതില്‍ക്കല്‍ മുട്ടിയാലും
അരുണ്ടടിയനൊരഭയമേകാന്‍
അരുണ്ടടിയനൊരന്തിയേകാന്‍.
നടുനിവരാതെ നാട്ടംതിരിഞ്ഞിട്ടും
അത്താണിയില്ലാതമഴ്ന്നിരിന്നിട്ടും
അരിമ കിടാങ്ങള്‍ക്ക് പിന്തുണയായ്
മുഴുനീളെ ഭാരം വഹിച്ചതല്ലേ; ഇന്ന്
പുകയുന്ന കൊള്ളിയായ് പുറംതള്ളുമ്പോഴും
എന്‍ കരള്‍ പുകയുന്നതറിയുന്നതാര്.
അവഹേളനത്തിന്‍ കാരിരുംബാണി
ചുട്ടു പഴുപ്പിച്ചിന്നു കരളില്‍ തറച്ചവരേ
കൈവിട്ടു പൊയൊരാ കാലമോര്‍ത്തിന്ന്‍
കണ്ണീര്‍ വാരി പുണരുമ്പോഴും
അന്യ വിഴുപ്പിന്നും പേറുമീഭാണ്ടാത്തെ
അറിയില്ലെന്നരിമകള്‍ പറഞ്ഞീടുമോ.
ആന്‍റണി പുത്തന്‍വീട്ടില്‍

Comments
Post a Comment