കള്ള കുറുക്കന്‍
M: എടി മിടുക്കി മിടു മിടുക്കി
കുടുകുട ചിരിക്കണ കടുംമിടുക്കി;
പടപട പിടിക്കാതെ വരു മിടുക്കി
ഇടംവലം കരതലം പിടിമിടുക്കി.
F: ഏയ്, കുറുക്കാ കള്ളകുറുക്കാ
കലപില കൂടാതെ വിടുകുറുക്കാ;
ഉടനടി കൈ പിടിക്കാന്‍ തിടുക്കമായോ
ഇപ്പൊ; മടികൂടാതുടനെ നീ പോ മിടുക്ക.
M: കടുകിട തണലില്ല നടവഴിയില്‍
ഞൊടിയിട വാടും മൃദുലമേനി
മഞ്ഞുപോലുരുകി തീരുംമുബേ
മറക്കുടയായ് ഞാന്‍ കൂടെ വരാം.
F: ഇടതടവില്ലാ നടപടിയാല്‍
പണമിടയില്ലാ പുടവചിന്ത
പടികടന്നിട പാട് നടത്തീടുകില്‍
പെടുന്നനെ തിരുനടെ കൈപിടിക്കം.
ആന്‍റണി പുത്തന്‍വീട്ടില്‍

Comments
Post a Comment