covid - 19 കോവിഡ് -19





കല്പിതമാം  കനകരഥത്തില്‍ 
സ്വര്‍ഗം  തേടിയിറങ്ങുനവരേ;
ദിശ മറന്നു നിങ്ങള്‍ ചരിപ്പത്
വിനാശത്തിന്‍  പാതയിലല്ലോ


കാലാന്തരേ, കലുഷിത മാനസ്സര്‍
അന്ധകാര  വേദിയിലിറങ്ങി;
അനീതിയുടെ വേഷമണിഞ്ഞു 
അഴിമതിയക്ക്രമമരങ്ങേറി.


പലനാളീശന്‍ ക്ഷമാശീലനായ്
 രക്ഷാകരമാം  ചിന്തയുണര്‍ത്തി;
കനിവാര്‍ന്നവരെ  പ്രബുദ്ധരാപ്പാന്‍ 
ഉരുവിട്ട സൂക്തങ്ങള്‍ കൈവിട്ടു വീണ്ടും.


അന്ത്യശാസന  ലക്ഷണമായി 
ആക്രോശത്തിന്‍  കൊടുംങ്കാറ്റലറി;
കോപം പൂണ്ടത് പ്രളയമായി;
ഉള്‍കൊണ്ടില്ല;  കഠിനഹൃദയര്‍.


ഇനിയുമെതിരെ പോകുന്നവരില്‍ 
രോക്ഷാകുലനാം ദൈവം നിനച്ചു;
അടിച്ചമര്‍ത്താന്‍ പടച്ചതാവാം
അന്തകനായൊരു  കോവിഡിനെ.


ഗ്രഹിച്ചു കൊള്‍ക ജനമേയിവിടെ
അന്ത്യഫലങ്ങള്‍ കൊയ്യാറായി;
കളയും പതിരും പറിച്ചുമാറ്റും
നല്‍വിത്ത് വീണ്ടും ശേഖരിക്കും.


                                                                                                                  ആന്‍റണി  പുത്തന്‍വീട്ടില്‍

Comments