ഇരുകാലി പാമ്പ്
ഓണംകേറാ മൂലയിലുള്ളോരു മുഴുകുടിയന്‍
പാമ്പായി നിലത്തിഴഞ്ഞു നിരങ്ങണ കണ്ടോ;
നടന്നാല്‍ കാലിടറും കുഞ്ഞിപൈതലെ-പോല്‍
കിടന്നാല്‍ ഇഴഞ്ഞുപോകും നാഗരാജനെ-പോല്‍.
വായിലലബിന്‍ സരസ്വതിചൊല്ലി നിരങ്ങും നേരം
വര്‍ഗ്ഗസ്നേഹി എന്നൊരുവന്‍ കാലില്‍ ചുറ്റി;
ഉപബോധത്താലവനെ വാരിപുണരും നേരം
ആവേശത്താലൊരുമ്മകൊടുത്തു നാഗചങ്ങാതി.
ദംശനത്താല്‍ ചലനമറ്റ ദേഹം കണ്ടവര്‍
പതിവു ശീലമെന്നുകരുതി മൌനം ദീക്ഷിച്ചു;
ബോധമില്ലാ കിടപ്പു കണ്ടു കുടുംബക്കാരും
കഥയറിയാ കലിപൂണ്ട് നടയടച്ചു.
മൂട്ടിലുള്ളതൂറ്റിയെടുത്ത് കൈവിറ മാറ്റാന്‍
വെളുപ്പിനേറ്റു മോന്താറുള്ള താന്തോന്നിയുടെ
അന്ത്യ ശ്വസം നിലച്ചുപോയ കോലം കണ്ടിട്ടും
പരിഭേവനത്തിനവകാശികളന്യരേപോലെ.
ആന്‍റണി പുത്തന്‍വീട്ടില്‍

നൈസ്
ReplyDelete